Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Waste Accumulates

Kottayam

മാ​​ലി​​ന്യ​​ങ്ങ​​ൾ അ​​ടി​​ഞ്ഞു​​കൂ​​ടി; ഒ​​ഴു​​ക്കുനി​​ല​​ച്ച് പ​​ന്ന​​ഗം തോ​​ട്

മ​​റ്റ​​ക്ക​​ര: പ​​ന്ന​​ഗം തോ​​ട്ടി​​ലെ പ​​ടി​​ഞ്ഞാ​​റെ പാ​​ല​​ത്തി​​ൽ മാ​​ലി​​ന്യ​​ങ്ങ​​ൾ അ​​ടി​​ഞ്ഞു​​കൂ​​ടി​​യ​​തോ​​ടെ ഒ​​ഴു​​ക്ക് നി​​ല​​ച്ചു. കു​​പ്പി​​ക​​ൾ, പ്ലാ​​സ്റ്റി​​ക്കു​​ക​​ൾ, വ​​ല​​ക​​ൾ, തെ​​ർ​​മോ​​ക്കോ​​ളു​​ക​​ൾ തു​​ട​​ങ്ങി നി​​ര​​വ​​ധി അ​​ജൈ​​വ മാ​​ലി​​ന്യ​​ങ്ങ​​ൾ തോ​​ടി​​നെ മ​​ലി​​ന​​മാ​​ക്കി​​ക്കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്.

അ​​ടി​​ഞ്ഞു​​കൂ​​ടി​​യ മാ​​ലി​​ന്യ​​ങ്ങ​​ൾ​​ക്കു മു​​ക​​ളി​​ൽ കാ​​ടും വ​​ള​​ർ​​ന്നു. തോ​​ട്ടി​​ൽ​​ക്കൂ​​ടി ഒ​​ഴു​​കി വ​​രു​​ന്ന ത​​ടി​​ക​​ൾ, മ​​ര​​ച്ചി​​ല്ല​​ക​​ൾ എ​​ന്നി​​വ പാ​​ല​​ത്തി​​ന്‍റെ തൂ​​ണു​​ക​​ളി​​ൽ ത​​ട​​ഞ്ഞു​​ക്കി​​ട​​ക്കു​​ക​​യാണ്. മ​​റ്റു പ്ലാ​​സ്റ്റി​​ക് മാ​​ലി​​ന്യ​​ങ്ങ​​ൾ പു​​റ​​കെ വ​​ന്ന​​ടി​​ഞ്ഞ് വ​​ലി​​യ മാ​​ലി​​ന്യ​​ക്കൂ​​മ്പാ​​ര​​മാ​​യി.

ഈ ​​പാ​​ല​​ത്തി​​നു തൊ​​ട്ടു​​താ​​ഴേ​​യാ​​ണ് പ​​ടി​​ഞ്ഞാ​​റെ പാ​​ലം ത​​ട​​യ​​ണ. നി​​ര​​വ​​ധി ആ​​ളു​​ക​​ളാ​​ണ് ഇ​​വി​​ടെ വ​​സ്ത്ര​​ങ്ങ​​ൾ അ​​ല​​ക്കു​​ന്ന​​തി​​നും കു​​ളി​​ക്കു​​ന്ന​​തി​​നും എ​​ത്തു​​ന്ന​​ത്. അ​​തു​​കൊ​​ണ്ട് ഇ​​വി​​ടെ മാ​​ലി​​ന്യ​​ങ്ങ​​ൾ കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന​​ത് ആ​​രോ​​ഗ്യ പ്ര​​ശ്ന​​ങ്ങ​​ൾ​​ക്ക് ഇ​​ട​​യാ​​ക്കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്. പ​​ടി​​ഞ്ഞാ​​റെ പാ​​ലം പു​​തു​​ക്കി​​പ്പ​​ണി​​യു​​ന്ന​​തിനും ത​​ട​​യ​​ണ​​യു​​ടെ അ​​ശാ​​സ്ത്രീ​​യ​​ത പ​​രി​​ഹ​​രി​​ക്കു​​ന്ന​​തിനും സ​​ർ​​ക്കാ​​ർ ത​​ല​​ത്തി​​ൽ യാ​​തൊ​​രു ന​​ട​​പ​​ടി​​യും ഇ​​തു​​വ​​രെ ഉ​​ണ്ടാ​​യി​​ട്ടി​​ല്ല.

Latest News

Corehub Up